കാലടി: കൊറ്റമത്ത് ബൈക്ക് പോസ്റ്റിലിടിച്ച് യാത്രികൻ മരിച്ചു. പൊന്നാനി കുണ്ടുകടവ് കണ്ണികാരം വീട്ടിൽ റസാഖാണ് (51) മരിച്ചത്. തിങ്കളാഴ്ച രാത്രി 11.30ഓടെ കൊറ്റമം കപ്പേളക്ക് സമീപമായിരുന്നു അപകടം. നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് മറിയുകയായിരുെന്നന്ന് പ്രദേശവാസികൾ പറഞ്ഞു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. 20 വർഷമായി കൊറ്റമത്ത് വാടകക്ക് താമസിക്കുയായിരുന്നു. മൃതദേഹം കോവിഡ് പരിശോധനക്ക് ശേഷം സ്വദേശമായ പൊന്നാനിക്ക് കൊണ്ടുപോയി. സിനിമാരംഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളാണ്.