കണിയാപുരം: കുന്നിനകം ഉത്രം വീട്ടിൽ സദാശിവൻ നായർ (72) നിര്യാതനായി. സി.ഐ.ടിയു ഹെഡ് ലോഡ് യൂനിയൻ ജില്ല കമ്മിറ്റി അംഗം, സി.പി.എം കണിയാപുരം ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. ഭാര്യ: വിജയകുമാരി. മക്കൾ: വിപിൻ (അണ്ടൂർക്കോണം സർവിസ് സഹകരണ ബാങ്ക്) വിനോദ് (വിദേശം), ദിവ്യ എസ്. നായർ (കെ.എസ്.ആർ.ടി.സി) മരുമക്കൾ: വിക്രമൻ നായർ (സ്കോൾ കേരള), ദിവ്യമോൾ. സംസ്കാരം വ്യാഴാഴ്ച 10 ന് വീട്ടുവളപ്പിൽ.