വെഞ്ഞാറമൂട്: പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു. ചെല്ലഞ്ചി കെ.എസ് ഭവനില്‍ ശ്രീജിത്തിെൻറ ഭാര്യ ധന്യ (33) ആണ് ബുധനാഴ്ച മിരിച്ചത്. ഡിസംബര്‍ 25ന് വെഞ്ഞാറമൂട്ടില്‍ ഇവര്‍ വാടകക്ക് തമസിച്ചിരുന്ന ഫ്ലാറ്റിലായിരുന്നു സംഭവം. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ പൊള്ളലേറ്റ ഭര്‍ത്താവിനെയും ധന്യയെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വെഞ്ഞാറമൂട് പൊലീസ് നടപടികള്‍ സ്വീകരിച്ചു. ദയന്‍, ദക്ഷിത് എന്നിവര്‍ മക്കളാണ്.