പത്തിരിപ്പാല/ ചെറുതുരുത്തി: സഹപാഠികൾക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി തടയണയിൽ മുങ്ങി മരിച്ചു. തൃശൂർ ചെറുതുരുത്തി വെട്ടിക്കാട്ടിരി തേക്കൂട്ടിൽ സുധീർ കുമാറിെൻറ മകനും മനിശ്ശേരി അലയഡ് കോളജ് വിദ്യാർഥിയുമായ അശ്വിനാണ് (20) മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാലിന് മങ്കര കോട്ടായി കാളികാവ് പുഴയിലെ സത്രംകടവ് തടയണയിലാണ് സംഭവം. ഉച്ചക്ക് കോളജ് വിട്ടശേഷം അശ്വിനും സഹപാഠികളുമടക്കം എട്ടംഗ സംഘം പുഴയിലെ തടയണയിൽ കുളിക്കാനെത്തിയതായിരുന്നു. വെള്ള റോഡിലെ സഹപാഠിയോടൊപ്പമാണ് അശ്വിനും സംഘവും എത്തിയത്. കുളിക്കുന്നതിനിടെ അശ്വിൻ കാൽവഴുതി ആഴത്തിലേക്ക് വീണ് മുങ്ങിത്താഴുകയുമായിരുന്നു. വിദ്യാർഥികളുടെ നിലവിളി കേട്ട് സമീപത്ത് ജോലി ചെയ്യുന്ന തൊഴിലാളികളും സഹപാഠികളും എത്തി അശ്വിനിനെ കരെക്കത്തിച്ച് ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബി.എ ഇക്കണോമിക്സ് അവസാനവർഷ വിദ്യാർഥിയാണ് അശ്വിൻ. മങ്കര പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ. മാതാവ്: രമ. സഹോദരങ്ങൾ: അർജുൻ, അഭി.