കുളനട: പഞ്ചായത്ത് മുൻ അംഗം മാന്തുക മാന്താനത്ത് എം.എൻ. കുട്ടപ്പൻ പിള്ള (94) നിര്യാതനായി. എൻ.എസ്.എസ് ചെങ്ങന്നൂർ യൂനിയൻ അംഗം, മാന്തുക കരയോഗം പ്രസിഡൻറ്, ക്ഷീര സഹകരണസംഘം പ്രസിഡൻറ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. മക്കൾ: ഇന്ദിര, ഗോപാലകൃഷ്ണ പിള്ള (റിട്ട. സബ് ഗ്രൂപ് ഓഫിസർ, ദേവസ്വം ബോർഡ്), ഡോ. എം.കെ. മുരളീധരൻ നായർ (റിട്ട. പ്രിൻസിപ്പൽ, ഗവ. ബ്രണ്ണൻ കോളജ്, തലശ്ശേരി), എം.കെ. ശ്രീദേവി. മരുമക്കൾ: എം.ഒ. ഗീത (റിട്ട. അധ്യാപിക, ഡി.ബി സ്കൂൾ, കൊടുമൺ), ഡോ. അംബിക നായർ (അസി. പ്രഫസർ, ഡി.ബി കോളജ്, തലയോലപ്പറമ്പ്), രവീന്ദ്രക്കുറുപ്പ്, പരേതനായ ശിവശങ്കരപ്പിള്ള.