വെള്ളാങ്ങല്ലൂര്‍: കോണ്‍ഗ്രസ്, ഐ.എന്‍.ടി.യു.സി നേതാവ് വിളക്കത്തറ രാമദാസ് (65) നിര്യാതനായി. കോണ്‍ഗ്രസ് വെള്ളാങ്ങല്ലൂര്‍ മണ്ഡലം സീനിയര്‍ വൈസ് പ്രസിഡൻറ്, വെള്ളാങ്ങല്ലൂര്‍ പീപ്ള്‍സ് വെല്‍ഫെയര്‍ സഹകരണ സംഘം വൈസ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പൂമംഗലം വടക്കുംകര എന്‍.എസ്.എസ് കരയോഗം മുന്‍ ഭരണസമിതി അംഗമാണ്. ഭാര്യ: സുമതി. മക്കള്‍: ബിജിത, ബിനിത. മരുമക്കള്‍: മധു, മഹേഷ്.