കുന്നംകുളം: പാറേമ്പാടത്ത് സ്വകാര്യ ബാറിനു മുന്നിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. പോർക്കുളം തിരുത്തിയിൽ വീട്ടിൽ സ്റ്റീഫെൻറ മകൻ ലിവിൻസ്റ്റൻ (58) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ചയായിരുന്നു മരണം. കുന്നംകുളം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: സുജ. മകൾ: ലാര. പോസ്റ്റ്േമാർട്ടത്തിന് ശേഷം സംസ്കാരം വ്യാഴാഴ്ച കുന്നംകുളം സെൻറ് പോൾസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.