തേഞ്ഞിപ്പലം: പെരുവള്ളൂർ പറമ്പിൽപീടികയിലെ പൗരപ്രമുഖനും പാലപ്പെട്ടിയിൽ താമസക്കാരനുമായ മേലെ കൊടശ്ശേരി മുഹമ്മദലി ഹാജി (80) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് കുന്നത്ത് യൂനിറ്റ് വൈസ് പ്രസിഡൻറ്, പറമ്പിൽ പീടിക ദാറുസ്സലാം ഹയർസെക്കൻഡറി മദ്റസ മുൻ പ്രസിഡൻറ്, ഐ.എൻ.എൽ വള്ളിക്കുന്ന് മണ്ഡലം വൈസ് പ്രസിഡൻറ്, എൽ.ഡി.എഫ് പെരുവള്ളൂർ പഞ്ചായത്ത് കമ്മിറ്റി അംഗം, ഇന്ത്യൻ നാഷണൽ ലീഗ് പെരുവള്ളൂർ പഞ്ചായത്ത് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ബിരിയുമ്മ മംഗലശ്ശേരി. മക്കൾ: മുഈനുദ്ദീൻ, ഇസ്ഹാഖ്, അബ്ദുറഹ്മാൻ എന്ന കുഞ്ഞാപ്പു, മുനീർ എന്ന പീച്ചു, ഫാത്തിമത്ത് സുഹറ, ഷാഹിദ. മരുമക്കൾ: മുഹമ്മദലി അച്ചനമ്പലം, അബ്ദുസ്സലാം പാലത്തിങ്ങൽ, ഹസീന, സക്കീന, സൈഫുന്നിസ, ഫാത്തിമത്ത് സുഹറ, പരേതയായ ഫൗസിയ.