മൂവാറ്റുപുഴ: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു. വടക്കൻ മാറാടി പൂമറ്റത്തിൽ പി.കെ. വർക്കിയാണ് (71) ബുധനാഴ്ച ഉച്ചക്ക് രണ്ടോടെ ആലുവ രാജഗിരി ആശുപത്രിയിൽ മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെ നഗരത്തിലെ 130 ജങ്ഷനു സമീപമായിരുന്നു അപകടം. മൂവാറ്റുപുഴക്ക് വരുകയായിരുന്ന വർക്കി സഞ്ചരിച്ച ബൈക്കിന് പിറകിൽ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ് തലക്ക് ഗുരുതര പരിക്കേറ്റ വർക്കിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഇടിച്ച ബൈക്ക് നിർത്താതെ പോയിരുന്നു.
ഭാര്യ: ചിന്നമ്മ. മക്കൾ: ടിൻറു, ടിറ്റി. മരുമകൻ. ക്രിസ്റ്റോ (കാനഡ). സംസ്കാരം ശനിയാഴ്ച 12ന് വടക്കൻ മാറാടി മാർ ഗ്രിഗോറിയോസ് പള്ളി സെമിത്തേരിയിൽ.