മാവേലിക്കര: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന സൈക്കിൾ യാത്രികൻ കരിപ്പുഴ പാട്ടുകളത്തിൽ തെക്കേതിൽ ചന്ദ്രൻ (61) മരിച്ചു. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് ആറോടെ കടവൂർകുളങ്ങര ജങ്ഷനിലായിരുന്നു അപകടം. ഭാര്യ: തഴക്കര മേലേൽ രാധ. മക്കൾ: മിഥുൻ, മീനു. മരുമകൾ: അജി. സംസ്കാരം വെള്ളിയാഴ്ച വീട്ടുവളപ്പിൽ.