അമ്പലപ്പുഴ: ട്രോളിയിൽ തട്ടി റോഡിൽ തെറിച്ചുവീണ ബൈക്ക് യാത്രികൻ തൽക്ഷണം മരിച്ചു. പുറക്കാട് കരൂർ പായൽക്കുളങ്ങര വളപ്പിൽ പുത്തൻപുരക്കൽ രവീന്ദ്രൻ-സുഭദ്ര ദമ്പതികളുടെ മകൻ രജികുമാറാണ് (കണ്ണൻ -48) മരിച്ചത്. ദേശീയപാതയിൽ നീർക്കുന്നം ജങ്ഷന് സമീപം ബുധനാഴ്ച രാവിലെ 6.30ഒാടെയായിരുന്നു അപകടം. കള്ളുചെത്ത് തൊഴിലാളിയായ രജികുമാർ ബൈക്കിൽ പാലക്കാട്ടേക്ക് പോകുന്നതിനിടെയാണ് അപകടം. ഇദ്ദേഹത്തിെൻറ ഭാര്യയും മക്കളും മറ്റുള്ളവരും കാറിൽ മുന്നിൽ പോയിരുന്നു. പിന്നാലെ വന്ന ഇദ്ദേഹത്തിെൻറ ബൈക്ക് മറ്റൊരാൾ തള്ളിക്കൊണ്ടുവന്ന ട്രോളിയിൽ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണ രജികുമാർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഭാര്യ: പ്രഭ. മക്കൾ: ധന്യമോൾ, ആതിര. മരുമകൻ: അനന്തു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.