അരൂർ: ഐസ് പ്ലാൻറ് ഓപറേറ്റർ പ്ലാൻറിലെ കൂളിങ് ടവറിെൻറ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. ചന്തിരൂർ അറയ്ക്കൽ എ.എം. മൂസയാണ് (53) മരിച്ചത്. അരൂരിലെ ഐസ് പ്ലാൻറിൽ ഓപറേറ്ററാണ്.അഗ്നിരക്ഷാസേനയാണ് മൃതദേഹം പ്ലാൻറിെൻറ മുകളിൽനിന്ന് ഇറക്കിയത്. തുടർന്ന്, തുറവൂർ ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: നൂർജഹാൻ.മക്കൾ: നജിയ, മെഹുജെബിയ. മരുമകൻ: അബ്ദുൽ മനാഫ്. ഖബറടക്കം വ്യാഴാഴ്ച ഉച്ചയോടെ ചന്തിരൂർ സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.