കോഴിക്കോട്: അശോകപുരം സെൻറ് വിൻസൻറ് കോളനി റോഡ് വന്ദനയിൽ ഡോ. കെ.സി. വിജയരാഘവൻ (87) നിര്യാതനായി. കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളജുകളിൽ ഇ.എൻ.ടി വിഭാഗത്തിലും ആർമി മെഡിക്കൽ കോർപ്സിലും സേവനമനുഷ്ഠിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ഇ.എൻ.ടി. വിഭാഗം മേധാവിയായി വിരമിച്ചു. കോഴിക്കോട് സഹകരണ ആശുപത്രി, പി.വി.എസ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചു.ചാവക്കാട് കളത്തിൽ ചാത്തുക്കുട്ടിയുടേയും കുറുമ്പൂർ വള്ളിക്കുട്ടിയുടേയും മകനാണ്. ഭാര്യ: ഡോ. എൻ.ആർ ജോളി (റിട്ട. ജില്ല മെഡിക്കൽ ഓഫിസർ). മക്കൾ: കെ.വി. വിനോദ് ('തട്ട്' റസ്റ്റാറൻറ്, ഷികാഗോ), കെ.വി. വ്യാസ് (ആർക്കിടെക്ട്, ബംഗളൂരു). മരുമക്കൾ: മാർഗരറ്റ് ('തട്ട്' റസ്റ്റാറൻറ്, ഷികാഗോ), വന്ദന (ഫാഷൻ ഡിസൈനർ, ബംഗളൂരു). സഹോദരങ്ങള്‍: പരേതരായ കെ.സി. കൃഷ്ണൻകുട്ടി, കെ.സി. ജയഗോപാൽ, ലക്ഷ്മി കൃഷ്ണൻ (എമ്പയർ പ്രസ്), കെ.സി. പത്മനാഭൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് മാവൂർ റോഡ് വൈദ്യുതി ശ്മശാനത്തിൽ.