ഇടക്കൊച്ചി: ചാക്കോളാസ് ലേക്ക് സൈഡിൽ താമസിക്കുന്ന മാഹി പൊന്നമ്പത്ത് ഫാത്തിമ വില്ലയിൽ അബ്ദുറഹിമാൻ (73) ദുബൈയിൽ നിര്യാതനായി. ഒമാൻ ഫെയർ ട്രേഡ് കമ്പനി റിട്ട. ജനറൽ മാനേജരാണ്. ഭാര്യ: കുഞ്ഞാഞ്ഞ പറമ്പത്ത് (മാഹി). മക്കൾ: ഷഹനവാസ്, താരിഖ്, ഷഹീം, ഫാത്തിമ, തംസീം. മരുമക്കൾ: അനീഷ, നാസ്നീൻ, സമീഹ, സർഹാൻ, ലുസിയ. ഖബറടക്കം പിന്നീട്.