തുറവൂർ: പഞ്ചായത്ത് ഒമ്പതാം വാർഡ് കൂനംപള്ളിയിൽ പരേതനായ ജോസഫിെൻറ (കുട്ടപ്പൻ) ഭാര്യ ഏലിക്കുട്ടി ജോസഫ് (76) നിര്യാതയായി. മക്കൾ: സിസ്റ്റർ തേജ (സി.എസ്.എസ് ടീ), തോമസ്കുട്ടി (സിബി), സുനി, ജോളി, ജോമിയ. മരുമക്കൾ: സേവ്യർ, മേഴ്സി ജെയ്സ്, രാജേഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് വളമംഗലം തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.