ഹരിപ്പാട്: പള്ളിപ്പാട് പാർവതി മന്ദിരത്തിൽ മരത്തോളിൽ ശ്രീധരൻ നായർ (റിട്ട. തഹസിൽദാർ -84) നിര്യാതനായി. നാടകകൃത്ത്, കവി, നാടക നടൻ, ഗായകൻ എന്നീ നിലകളിൽ തിളങ്ങിയ ശ്രീധരൻ നായർ 56ഓളം അേമച്വർ-പ്രഫഷനൽ നാടകങ്ങളിൽ വിവിധ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുണ്ട്. നിരവധി ഗാനമേള ട്രൂപ്പുകളിൽ ഗായകനുമായിരുന്നു. സംസ്കൃത പണ്ഡിതനും ഗീതാപ്രഭാഷകനുമായിരുന്ന ഹരിപ്പാട് ജി.പി ശാസ്ത്രികൾ-ലക്ഷ്മിക്കുട്ടിയമ്മ ദമ്പതികളുടെ മകനാണ്. ഋതം, തെറ്റും ശരിയും, സ്യൂട്ട് കേസ് (നാടകങ്ങൾ), പുണ്യാഹം (കവിത സമാഹാരം), ഭക്തിഗാനങ്ങൾ, ശൂർപ്പണക (തർജമ) എന്നിവയാണ് പ്രധാന കൃതികൾ. ഭാര്യ: കെ. ശാരദാമ്മ. മക്കൾ: സുജ, സിന്ധു, സതി, ശ്രീനിവാസ്. മരുമക്കൾ: ശശിശേഖർ, മോഹനൻനായർ, അശോക് കുമാർ, ജോബി.