ശാസ്താംകോട്ട: അബ്ദുന്നാസിർ മഅ്ദനിയുടെ ഗുരുനാഥനും പി.ഡി.പി സംസ്ഥാന വൈസ് പ്രസിഡൻറുമായ മൈനാഗപ്പള്ളി കടപ്പ ബാദുഷ മൻസിലിൽ യു.കെ. അബ്ദുൽ റഷീദ് മൗലവി (66) നിര്യാതനായി. ലജ്നത്തുൽ മുഅല്ലിമീൻ ശാസ്താംകോട്ട മേഖലാ പ്രസിഡൻറ്, അൻവാർശ്ശേരി ട്രസ്റ്റ് വൈസ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു. അൽ അൻവാർ സ്ഥാപനങ്ങളുടെ മുഖ്യ സംഘാടകനായിരുന്നു. ഭാര്യ: റഹിമാബീവി. മക്കൾ: ബാദുഷ, സൂഫിയ, മിഥിലാജ് മന്നാനി, ബൽക്കീസ് ബീഗം, അൻവർഷാ. മരുമക്കൾ: അബ്്ദുൽ വാഹിദ്, ഷീജ, സഫിയ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് മൈനാഗപ്പള്ളി ചെറുപിലാക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.