മണ്ണാർക്കാട്: മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ യുവതി മരിച്ചു. പാലക്കാട് പിരായിരി മേപ്പറമ്പിലെ പുതുവീട്ടിൽ ശിഹാബിെൻറ ഭാര്യയും മണ്ണാർക്കാട് കൊടുവാളിക്കുണ്ട് പൊട്ടച്ചിറ അലിയുടെ മകളുമായ ഫൗസിയയാണ് (27) മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത പെൺകുഞ്ഞിന് കുഴപ്പമില്ല. ശസ്ത്രക്രിയക്കിടെ അപസ്മാരബാധയുണ്ടായതിനെ തുടർന്ന് ശ്വാസ കോശത്തിൽ വെള്ളം കയറിയതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. എന്നാൽ, മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഫൗസിയയുടെ രണ്ടാമത്തെ പ്രസവമാണിതെന്നും ഡോക്ടർമാരുടെ അശ്രദ്ധയാണ് മരണകാരണമെന്നും ബന്ധുക്കൾ ആരോപിച്ചു. മൃതദേഹം മണ്ണാർക്കാട് തഹസിൽദാറുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: റഹിയാനത്ത്. മകൻ: മുഹമ്മദ് സായാൻ.