ആലത്തൂർ: മധുരയിൽ ബസ് കാറുമായി കൂട്ടിയിടിച്ച് കാവശ്ശേരി സ്വദേശി മരിച്ചു. കഴനി തെക്കുമുറി പുത്തൻതൊടി വീട്ടിൽ രാധാകൃഷ്ണെൻറ മകൻ ധനീഷാണ് (27) മരിച്ചത്. ധനീഷ് ഓടിച്ചിരുന്ന കാറ് ബസുമായി കൂട്ടിയിടിച്ചാണ് അപകടം. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. മൃതദേഹം നാട്ടിലെത്തിച്ച് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ സംസ്കരിച്ചു. മാതാവ്: പങ്കജം. ഭാര്യ: സത്യ. മകൾ: അൻവിക. സഹോദരങ്ങൾ: സിനോജ്, മനോജ്.