കുന്നിക്കോട്: വൃന്ദാവനത്തിൽ എൻ. ജനാർദനൻനായർ (87) നിര്യാതനായി. പവിത്രേശ്വരം കെ.എൻ.എൻ.എം ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ, സർവോദയസംഘം കൊല്ലം ജില്ല പ്രസിഡൻറ്, വെട്ടിക്കവല ഖാദിബോർഡ് ചെയർമാൻ, കൊട്ടാരക്കര താലൂക്ക് യൂനിയൻ പ്രതിനിധിസഭ മുൻ മെംബർ, മദ്യനിരോധസമിതി പ്രവർത്തകൻ, കോൺഗ്രസ് നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചു. മക്കൾ: ഗോപകുമാർ (എൻ.എസ്.എസ് എൻജിനീയറിങ് കോളജ്, പാലക്കാട്), നന്ദകുമാർ (എസ്.സി.വി.എൽ.പി.എസ് പവിത്രേശ്വരം), കൃഷ്ണകുമാർ (ഡി.കെ.എം.എച്ച്.എസ് കോട്ടവട്ടം). മരുമക്കൾ: ടി. ദീപാലക്ഷ്മി (കെ.എൻ.എൻ.എം.എച്ച്.എസ്.എസ് പവിത്രേശ്വരം), കെ. ബിന്ദു (ഗവ. എച്ച്.എസ് കുളക്കട), ജി.ആർ. സിന്ധു (ഗവ. മോഡൽ എച്ച്.എസ്.എസ് വെട്ടിക്കവല). സഞ്ചയനം 28ന് രാവിലെ എട്ടിന്.