അമലനഗർ: ചൂരക്കാട്ടുകരയിൽ കോവിഡ് ബാധിച്ച് വയോധികൻ മരിച്ചു. കൃഷ്ണ നിവാസിൽ ഭാസ്കരനാണ് (63) മരിച്ചത്. ശ്വാസതടസ്സത്തെ തുടർന്ന് ഒരാഴ്ച മുമ്പാണ് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സക്കിടെ വ്യാഴാഴ്ച ഉച്ച 12നാണ് മരിച്ചത്. തൃശൂർ മാവേലി കുറീസിലെ ജീവനക്കാരനായിരുന്നു. ഭാര്യ: വിജയലക്ഷ്മി. മകൻ: കൃഷ്ണകുമാർ. സംസ്കാരം വെള്ളിയാഴ്ച.