മടവൂർ: ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറും സി.എം. മഖാം കമ്മിറ്റി ജനറൽ സെക്രട്ടറിയുമായിരുന്ന കെ.പി. മാമു ഹാജി (88) നിര്യാതനായി.മടവൂർ ടൗൺ മഹല്ല് അൻസാറുൽ ഹുദ സംഘം പ്രസിഡൻറ്, മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം, നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ്പ്രസിഡൻറ്, മടവൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ്, കൊടുവള്ളി മുസ്ലിം ഓർഫനേജ് കമ്മിറ്റി മെംബർ, മടവൂർ പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു.ഭാര്യ: റംല ഹജ്ജുമ്മ. മക്കൾ: അഡ്വ. ഫാറൂഖ് മുഹമ്മദ്, ജാഫർ, റുഖിയ, ലുബാബത്ത്, സഫിയ, ഷാഹിദ, ബാക്കിറ. മരുമക്കൾ: കെ.കെ. അബ്ദുറഹിമാൻ (റിട്ട. എ.ഇ.ഒ), യു. ശറഫുദ്ദീൻ മാസ്റ്റർ (ജന. സെക്രട്ടറി സി.എം മഖാം ഓർഫനേജ്), മൊയ്തു, അബ്ദുറസാഖ്, റഫീഖ്, റഷീദ, ബേനസീർ.സഹോദരങ്ങൾ: പരേതരായ അബ്ദു റഹിമാൻ, അബൂബക്കർ, ഉമ്മർ ഹാജി, മുഹമ്മദ്.