കൊടുവള്ളി: മതപണ്ഡിതനും വാവാട് മഹല്ല് ഖാദിയുമായ കുന്നുമ്മൽ കെ. മൊയ്തീൻകുട്ടി മുസ്ലിയാർ (67) നിര്യാതനായി. ജില്ലയിലെ പതിനഞ്ചോളം മഹല്ലുകളുടെ ഖാദി സ്ഥാനവും വഹിച്ചിരുന്നു. വയനാട്, വടകര ഭാഗങ്ങളിൽ മുദരിസായും സേവനം ചെയ്തിട്ടുണ്ട്. പിതാവ്: മതപണ്ഡിതനായിരുന്ന പരേതനായ പോക്കർ കുട്ടി മുസ്ലിയാർ. ഭാര്യ: ആയിശകുട്ടി. മക്കൾ: അബൂബക്കർ കുട്ടി ഫൈസി (ഈർപ്പോണ ജുമാമസ്ജിദ്), മുഹമ്മദ് (അധ്യാപകൻ - കളരാന്തിരി ജി.എം.എൽ.പി സ്കൂൾ), അബ്ദുൽ ജലീൽ, സൗദ ഫാത്തിമ.മരുമക്കൾ: ഇബ്രാഹിം ഫൈസി, നജ്മ, ഫാത്തിമ. സഹോദരങ്ങൾ: അബ്ദുല്ല ബാഖവി (മുദരിസ് -ദാറുസലാഹ് കാരമൂല), റുഖിയ്യ ഹജ്ജുമ്മ, പരേതയായ ആയിശ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9.30ന് വാവാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.