ചെങ്ങന്നൂർ: വെൺമണി ചേപ്പനാലിൽ വീട്ടിൽ റിട്ട. അധ്യാപകൻ സി.വി. എബ്രഹാം (ബേബി -95) നിര്യാതനായി. ഭാര്യ: കരിപ്പുഴ ചക്കനാട്ട് പുത്തൻപുരയിൽ കുടുംബാംഗം റിട്ട. അധ്യാപിക ചിന്നമ്മ (അമ്മിണി). മക്കൾ: വികാരി ജനറൽ ഡോ. സി.എ. വർഗീസ് (പ്രസിഡൻറ്, മാർത്തോമ പബ്ലിക് സ്കൂൾ, കാക്കനാട്), ലിസി, വത്സ (ഇരുവരും ബംഗളൂരു), ഡോ. ഉഷ. മരുമക്കൾ: സുമ, ജോൺ ജേക്കബ്, ജയിംസ് ഡാനിയേൽ, ഫാ. തോമസ് സി. അലക്സാണ്ടർ ചെറുകര (മാർത്തോമ സഭ വൈദിക ട്രസ്റ്റി, മന്ദിരം സൂപ്രണ്ട്, ആനപ്രാമ്പാൽ). സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് വെൺമണി വരമ്പൂർ സെൻറ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.b