അമ്പലപ്പുഴ: തോട്ടപ്പള്ളി പൊഴിമുഖത്ത് വെള്ളത്തിൽ വീണ് യുവാവ് മരിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് എട്ടാം വാർഡിൽ മാലേപ്പറമ്പിൽ തോമസ്-ലീലാമ്മ ദമ്പതികളുടെ മകൻ ജോബിനാണ് (24) മരിച്ചത്. ബുധനാഴ്ച രാത്രി പത്തോടെ സുഹൃത്തുക്കൾക്കൊപ്പം മീൻപിടിക്കാനെത്തിയതാണ്. പൊഴിമുഖത്ത് വലവീശുന്നതിനിടെ മണ്ണിടിഞ്ഞ് വെള്ളത്തിൽ വീഴുകയായിരുന്നു.
വിവരമറിഞ്ഞ് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് നടത്തിയ തിരച്ചിലിൽ ഒരു മണിയോടെയാണ് മൃതദേഹം കിട്ടിയത്.