അമ്പലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 13ാം വാർഡ് കാക്കാഴം പുതുവൽ വീട്ടിൽ പരേതനായ ചെല്ലപ്പെൻറ മകനും മത്സ്യത്തൊഴിലാളിയുമായ ബൈജു (46) മരിച്ചു. വ്യാസാ ജങ്ഷന് സമീപം 17നായിരുന്നു അപകടം. സുഹൃത്തിെൻറ ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യവെ നിർത്തിയിട്ട കാറിന് പിന്നിൽ ഇടിച്ചായിരുന്നു അപകടം. റോഡിൽവീണ് പരിക്കേറ്റ ബൈജു വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് വീട്ടിലെത്തി ചികിത്സ തുടരുന്നതിനിടെ വ്യാഴാഴ്ച വൈകീട്ട് നാലോടെ മരിച്ചു. അമ്മ: പ്രഹ്ലാമണി. ഭാര്യ: അജിത. മക്കൾ: ശ്രീലക്ഷ്മി, ശബരീനാഥ്. സംസ്കാരം പിന്നീട്.