ആലപ്പുഴ: കാണാതായ വീട്ടമ്മയുടെ മൃതദേഹം പുന്നമട കായലിൽ കണ്ടെത്തി. തിരുവമ്പാടി വിനായകയിൽ സുധീന്ദ്രെൻറ ഭാര്യ കൃഷ്ണമ്മാളാണ് (50) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് അയൽക്കൂട്ടത്തിന് പോവുകയാണെന്ന് പറഞ്ഞാണ് ഇവർ വീട്ടിൽനിന്നിറങ്ങിയത്. വൈകുമെന്ന് പറഞ്ഞിരുന്നെങ്കിലും രാത്രി എട്ട് കഴിഞ്ഞിട്ടും തിരികെയെത്തിയില്ല. തുടർന്ന് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.ബന്ധുക്കൾ സൗത്ത് പൊലീസിൽ പരാതിയും നൽകിയിരുന്നു. വെള്ളിയാഴ്ച രാവിലെ 11ന് പുന്നമട ജെട്ടിക്ക് സമീപത്തെ കായലിലാണ് മൃതദേഹം കണ്ടെത്തിയത്. കോവിഡ് പരിശോധനക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സാമ്പത്തിക പ്രശ്നമാണ് മരണകാരണമെന്ന് പറയപ്പെടുന്നു. മകൾ: സുസ്മിത. മരുമകൻ: രഞ്ജിത്ത്.