കോട്ടക്കൽ: ദേശീയപാതയിൽ രണ്ടത്താണിക്ക് സമീപം കെ.എസ്.ആര്.ടി.സി ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. മഞ്ചേരി ഇരുമ്പുഴി പാണായി സ്വദേശി പട്ടര്‍ക്കടവന്‍ റോഷന് മുഹമ്മദാണ് (28) മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടം. റോഷന് സഞ്ചരിച്ച സ്കൂട്ടറില്‍ അമിതവേഗത്തില്‍ എതിരെ വന്ന കെ.എസ്.ആര്.ടി.സി ബസ് ഇടിക്കുകയായിരുന്നു. ഗുരുതരപരിക്കേറ്റ റോഷന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ വെള്ളിയാഴ്ച ഉച്ചയോടെയാണ് മരിച്ചത്. കോഴിക്കോട്ടെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പിെൻറ മാര്‍ക്കറ്റിങ് എക്സിക്യൂട്ടിവായിരുന്നു. പുത്തനത്താണിയിലേക്ക് സ്വര്‍ണാഭരണങ്ങളുമായി പോകുന്നതിനിടെയായിരുന്നു അപകടം.
പട്ടര്‍ക്കടവന്‍ മുഹമ്മദ് ശിഹാബിെൻറയും സെല്ബത്തിെൻറയും മകനാണ്. ഭാര്യ: ഷഹല. മകൻ: സൈനി സഹ്ലാന്‍. സഹോദരങ്ങൾ: റഷിന് മുഹമ്മദ്, റഫില്‍ മുഹമ്മദ്. കാടാമ്പുഴ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മഞ്ചേരി മെഡിക്കല്‍ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ശനിയാഴ്ച ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.