തിരുവില്വാമല: ഭാരതപ്പുഴയിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. കുത്താമ്പുള്ളി പുളിക്കൽ വീട്ടിൽ നടരാജെൻറ ഭാര്യ (62) അമരാവതിയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് കുത്താമ്പുള്ളി ഭജന മഠം അമ്പല കടവിനോട് ചേർന്ന് മൃതദേഹം കണ്ടെത്തിയത്. പഴയന്നൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.