കട്ടപ്പന: കൃഷിയിടത്തിൽ മരത്തിെൻറ ശിഖരം മുറിക്കുന്ന ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് തൊഴിലാളി മരിച്ചു. അണക്കര സുൽത്താൻകട കാട്ടിപ്ലാക്കൽ അനിയൻകുഞ്ഞാണ് (53) മരിച്ചത്. കർഷകത്തൊഴിലാളിയാണ്. കൊച്ചറക്കു സമീപം കുപ്പക്കല്ലിൽ സ്വകാര്യവ്യക്തിയുടെ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ വെള്ളിയാഴ്ച രാവിലെ 10.30ഓടെയാണ് അപകടം.ഇരുേമ്പണി എടുത്തുമാറ്റാൻ ശ്രമിക്കുന്നതിനിടയിൽ സമീപത്തെ 11 കെ.വി ലൈനിൽ തട്ടി ഷോക്കേറ്റ് വീഴുകയായിരുന്നു. ഉടൻ കൊച്ചറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: മിനി. മക്കൾ: മനു, ഷിബു, ഷിജി. വണ്ടന്മേട് പൊലീസ് നടപടി സ്വീകരിച്ചു. മൃതദേഹം കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. കോവിഡ് നടപടിക്രമങ്ങൾ പൂർത്തിയാക്കി ശനിയാഴ്ച 11ന് അണക്കര ഒലിവുമല സെൻറ് ജോൺസ് യാക്കോബായ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.