കോതമംഗലം: ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന നെല്ലിക്കുഴി കമ്പനിപ്പടി കൊട്ടാരം അജാസിെൻറ ഭാര്യ റിസ്മ (34) മരിച്ചു. പാനിപ്ര അൽഫലാഹ് സ്കൂൾ അധ്യാപികയാണ്. ഡിസംബർ പകുതിയോടെ ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിൽ ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർതൃവീട്ടിലെ പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. ആശുപത്രിയിൽ മജിസ്ട്രേറ്റിന് മരണമൊഴി നൽകിയിരുന്നു. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മക്കൾ: ഹയ ഫാത്തിമ, ഹന ഫാത്തിമ.