പറവൂർ: ട്രെയിൻ യാത്രക്കിടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട ബേക്കറി തൊഴിലാളി ആശുപത്രിയിൽ മരിച്ചു. ചേന്ദമംഗലം തറയിൽ രഞ്ജനാണ് (56) കണ്ണൂരിലെ ആശുപത്രിയിൽ മരിച്ചത്. പുണെയിൽ ബേക്കറി തൊഴിലാളിയായ രഞ്ജൻ നാട്ടുകാരനായ ബേക്കറി ഉടമയോടൊപ്പമാണ് അവിടെനിന്ന് പുറപ്പെട്ടത്. ഇരുവരും വെവ്വേറെ കമ്പാർട്ട്മെൻറിലായിരുന്നു. കാസർകോട്ടുെവച്ച് ടി.ടി.ഇ ആണ് രഞ്ജനെ അവശനിലയിൽ കണ്ടത്. തുടർന്ന് കണ്ണൂരിൽ ട്രെയിൻ നിർത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ: സുമ. മക്കൾ: ആഷിക്, അക്ഷയ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് തോന്ന്യകാവ് പൊതുശ്മശാനത്തിൽ.