തൊടുപുഴ: തെക്കുംഭാഗം വട്ടക്കുന്നേൽ പരേതനായ പ്രഫ. വി.വി. ചാക്കോച്ചെൻറ (ന്യൂമാൻ കോളജ്) ഭാര്യ റിട്ട. ഡെപ്യൂട്ടി റബർ പ്രൊഡക്ഷൻ കമീഷണർ ജെസിയമ്മ ജോർജ് (61) നിര്യാതയായി. പാലാ കാഞ്ഞിരമറ്റം വേങ്ങത്താനത്ത് കുടുംബാംഗമാണ്. മക്കൾ: കുഞ്ചാക്കോ ജേക്കബ്, വർക്കിച്ചൻ ജേക്കബ്. മരുമകൾ: സാറ. സംസ്കാരം ഞായറാഴ്ച രണ്ടിന് കല്ലാനിക്കൽ സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.