വളാഞ്ചേരി: ഖത്തർ കേരള ഇസ്ലാമിക് സെൻറർ, ഖത്തർ കെ.എം.സി.സി എന്നിവയുടെ നേതാവായിരുന്ന വളാഞ്ചേരി കുളമംഗലം സ്വദേശി പരയോടത്ത് അബൂബക്കർ ഹാജി (60) നിര്യാതനായി. കുളമംഗലം സിറാജുൽഹുദ മദ്റസ വൈസ് പ്രസിഡൻറ്, മഹല്ല് സാംസ്കാരികവേദി ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ച് വരുകയായിരുന്നു. ഭാര്യ: സൈനബ. മക്കൾ: മുഹമ്മദ് ഇർശാദ്, മുഹമ്മദ് ഇസ്ഹാഖ്, മുഹമ്മദ് അസ്ലം. മരുമക്കൾ: നൂർജഹാൻ, ശഹ്സാദ ശെറിൻ, ജാസ്മിൻ. .