ഇരിങ്ങാലക്കുട: നഗരസഭ മുന്‍ കൗണ്‍സിലര്‍ സരസ്വതി ദിവാകരന് (64) നിര്യാതയായി. 2010-15 കാലയളവില്‍ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്പേഴ്സൻ സ്ഥാനം വഹിച്ചിരുന്നു. കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറ്, മഹിള കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി, എന്‍.എസ്.എസ് മുകുന്ദപുരം താലൂക്ക് യൂനിയന്‍ വനിത സെക്രട്ടറി, കണ്ഠേശ്വരം ക്ഷേത്രം മാതൃസമിതി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു. ഭർത്താവ്: കണ്ഠേശ്വരം തൊണ്ടുപറമ്പില്‍ ദിവാകരൻ. മകൻ: പരേതനായ ശ്രീനിവാസന്.