പാവറട്ടി: നക്സലൈറ്റ് പ്രവർത്തകനും ആർ.ഐ.പി മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന പ്രസന്നൻ തൊയക്കാവ് (58) നിര്യാതനായി. കണ്ണൂരിലെ താമസസ്ഥലത്ത് ശനിയാഴ്ച പുലർച്ച ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചങ്കിലും മരിക്കുകയായിരുന്നു. പ്രമുഖ ദലിത് പ്രവർത്തകനായിരുന്ന പ്രസന്നൻ 1990-2000 കാലഘട്ടത്തിൽ സജീവമായിരുന്ന ദലിത് പ്രവർത്തക സമിതിയുടെ കൺവീനറും ദലിത് മുന്നണി തൃശൂർ ജില്ല കൺവീനറും ആയിരുന്നു. മഹാരാഷ്ട്ര ദീനബന്ധു പുരസ്കാരജേതാവാണ്. മാങ്ങാടി കുട്ടപ്പെൻറയും തങ്കയുടെയും മകനാണ്. ഭാര്യ: നിർമല (മട്ടന്നൂർ ട്രഷറി ഡിപ്പാർട്മെൻറ് ഓഫിസ് ജീവനക്കാരി). സഹോദരങ്ങൾ: വാസു, തങ്ക, സരോജിനി, വിലാസിനി, ഷീല, ഷീജ, പ്രദീപ്.