വേങ്ങര: പറപ്പൂർ ചേക്കേലിമാട് പുള്ളിശ്ശേരി പറമ്പിൽ ഇസ്ഹാഖിെൻറ മകൾ ദിൽന (10 ) കർട്ടെൻറ കയർ കഴുത്തിൽ കുരുങ്ങി ചികിത്സയിലിരിക്കെ മരിച്ചു. വീട്ടിൽ കളിച്ച് കൊണ്ടിരിക്കെ തെന്നി വീണ് തല ചുമരിലിടിക്കുകയും കർട്ടെൻറ കയർ കഴുത്തിൽ കുരുങ്ങുകയുമായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വേങ്ങര ഐഡിയൽ സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനിയാണ്. മാതാവ്: സുമയ്യ. സഹോദരൻ: ഹയാൻ. മൃതദേഹം ഞായറാഴ്ച രാവിലെ കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം വേങ്ങര അരീക്കുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.