നിലമ്പൂർ: വഴിക്കടവ് കാരക്കോടൻ പുഴയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കമ്പളക്കല്ല് പുത്തൻപുരക്കൽ സലീമിനെയാണ് (44) മരിച്ച നിലയിൽ കണ്ടത്. മുക്രാംപൊട്ടി പാലത്തിന് സമീപം പുഴയിലെ മുട്ടോളം വെള്ളത്തിൽ ഇടത് കാൽ വള്ളിയിൽ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം. അപകടമരണമാണെന്നാണ് പൊലീസ് നിഗമനം. വഴിക്കടവ് പൊലീസ് ഇൻക്വസ്റ്റ് നടത്തി നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൂലിപ്പണിക്കാരനാണ്. ഭാര്യ: താഹിറ. മക്കൾ: മുഹമ്മദ് ഷാഹിൽ, സഹ് ല. മാതാവ്: ആമിന.