ആലുവ: ട്രസ് പണിക്കിടെ കട്ടർ ദേഹത്തുവീണ് തൊഴിലാളി മരിച്ചു. മലപ്പുറം രാമപുരം പാലംകുന്നത്ത് ശങ്കരെൻറ മകൻ രമേശാണ് (40) മരിച്ചത്. പറവൂർ കവല റോസ് ലെയ്നിലെ ഒരു വീട്ടിൽ ശനിയാഴ്ച രാവിലെയായിരുന്നു അപകടം. കോണിയിൽ കയറി നിന്ന് ഇരുമ്പ് പൈപ്പ് മുറിക്കുന്നതിനിടെ കൈയിൽനിന്ന് കട്ടർ ദേഹത്തേക്ക് വീഴുകയായിരുന്നു. കറങ്ങിക്കൊണ്ടിരുന്ന കട്ടർ മൂലം കഴുത്തിനടുത്ത് മുറിവേറ്റു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആലുവ പുളിഞ്ചോട് ഭാഗത്താണ് രമേശ് വാടകക്ക് താമസിക്കുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ല ആശുപത്രിയിലേക്ക് മാറ്റി. ആലുവ പൊലീസ് കേസെടുത്തു.