വെഞ്ഞാറമൂട്: ഹോട്ടല്‍ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. വെഞ്ഞാറമൂട് മുക്കുന്നൂര്‍ വൈക്കവിളാകം വീട്ടില്‍ രാധാകൃഷ്ണന് (62) ആണ് മരിച്ചത്. വാമനപുരം ആനാകുടിയില്‍ െവച്ചായിരുന്നു സംഭവം.ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് നാട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരിക്കുകയായിരുന്നു. ഭാര്യ: ബേബി.മക്കള്‍: സീന, ശ്രീദേവി, അശ്വതി. മരുമക്കള്‍: മോന്കുട്ടന്, ജിത്തു, അനില്‍ കുമാര്‍.