ആലത്തൂർ: ചിറ്റിലഞ്ചേരി ഗോമതി എസ്റ്റേറ്റ് ഭാഗത്തെ കയറ്റത്തിൽ മിനിലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ചിറ്റിലഞ്ചേരി നെല്ലിയാംപാടത്ത് സ്വാമിനാഥെൻറ മകൻ അജീഷാണ് (28) മരിച്ചത്. നെന്മാറ ഭാഗത്തേക്ക് സിമൻറ് കയറ്റി പോവുകയായിരുന്ന മിനിലോറി കയറ്റത്തിൽ മറ്റൊരുവാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വരുകയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അജീഷിനെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കഴിഞ്ഞദിവസം രാവിലെയാണ് സംഭവം. മണ്ണുമാന്തിയന്ത്രം ഓപറേറ്ററായ അജീഷ് നെന്മാറ വല്ലങ്ങിയിലാണ് താമസിക്കുന്നത്. ജോലിസ്ഥലമായ വടക്കഞ്ചേരിയിലേക്ക് പോകുമ്പോഴാണ് അപകടം. സഹോദരൻ: രാജേഷ്.