വടക്കഞ്ചേരി: മുടപ്പല്ലൂർ കരിപ്പാലിക്ക് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികൻ വണ്ടാഴി പാലമൊക്ക് പാലാ കോളനിയിൽ മുസ്തഫയുടെ മകൻ റമീഷാണ് (23) മരിച്ചത്.റമീഷിനൊപ്പം സഞ്ചരിച്ച പാലമൊക്ക് ശിവദാസെൻറ മകൻ വിശ്വജിത്തിന് (17) പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 12 ഒാടെയായിരുന്നു അപകടം. ഇരുവരെയും നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും റമീഷ് മരിച്ചു. ബൈക്കിന് പിറകിലിരിക്കുകയായിരുന്ന വിശ്വജിത്ത് മറ്റൊരുഭാഗത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ഇരുവരും പെയിൻറിങ് ജോലിക്കാരാണ്. റമീഷിെൻറ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഖബറടക്കി.നാലുമാസം മുമ്പായിരുന്നു റമീഷിെൻറ വിവാഹം. ഭാര്യ മൂന്നു മാസം ഗർഭിണിയാണ്. മാതാവ്: സുബൈദ. ഭാര്യ: സുഫൈന. സഹോദരൻ: മുബീഷ്.