കൊട്ടാരക്കര: വീട്ടമ്മയെ വീടിന് സമീപമുള്ള വയൽവരമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര പുലമൺ ഗോവിന്ദമംഗലം റോഡ് പുലമൺ നഗറിൽ ജോർജിെൻറ ഭാര്യ ഓമനാ ജോർജ് (60) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് ആടിന് തോൽ വെട്ടാനായി വീട്ടിൽ നിന്നും ഇറങ്ങിയതാണിവർ. ഈ സമയം ഭർത്താവ് വീട്ടിലുണ്ടായിരുന്നില്ല. സന്ധ്യയോടെ ഭർത്താവ് വീട്ടിലെത്തിയപ്പോഴാണ് ഓമനയെ കാണാനില്ലെന്ന വിവരം അറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വയൽ വരമ്പിൽ മൃതദേഹം കണ്ടെത്തി. ഉയരത്തിലുള്ള റോഡിൽനിന്ന് വയലിലേക്ക് ഇറങ്ങുന്നതിനിടയിൽ കാൽവഴുതി വീണതാകാനാണ് സാധ്യതയെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്േമാർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ മരണകാരണം കണ്ടെത്താനാവുകയുള്ളൂ. കൊട്ടാരക്കര പൊലീസ് കേസെടുത്തു.