കൊട്ടിയം: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. മുള്ളുവിള വിഷ്ണു നഗർ 25 നിലാവയലിൽ വീട്ടിൽ മധുസൂദനൻ (78) ആണ് മരിച്ചത്.12ന് രാവിലെ ഒമ്പതരയോടെ കൂനമ്പായിക്കുളം - പാലത്തറ റോഡിൽ തെക്കേവെളി ജങ്ഷനിൽ ഇയാൾ സഞ്ചരിച്ചിരുന്ന സൈക്കിളിൽ ബൈക്കിടിക്കുകയായിരുന്നു. ഭാര്യ: വിമല. മക്കൾ: സുജൻ, സുജ, സുധീർ. മരുമക്കൾ: ഷീന, സുജിത്ത്, നിഷ. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് പോളയത്തോട് ശ്മശാനത്തിൽ.