ചാത്തന്നൂർ: ബുള്ളറ്റിൽ ലോറി ഇടിച്ച് യുവാവ് മരിച്ചു. തിരുവനന്തപുരം മുരുക്കുംപുഴ വെയിലൂർ ഇടവിളാകം മാവിള വീട്ടിൽ സുരേഷ്-സുനിത ദമ്പതികളുടെ മകൻ നിതിൻ (22) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ ദേശീയപാത 66ൽ കല്ലുവാതുക്കൽ ശ്രീരാമപുരത്തായിരുന്നു അപകടം.ആറ്റിങ്ങലിൽ മൊബൈൽ ഷോറൂമിലെ ജീവനക്കാരനായിരുന്ന നിതിൻ സുഹൃത്തിെൻറ ബൈക്കുമായി കൊല്ലം പള്ളിമുക്കിലെ മൊബൈൽ ഷോറൂമിൽ പോയി മടങ്ങവേ ആയിരുന്നു അപകടം. അമിതവേഗത്തിലെത്തിയ തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറി ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ നിതിൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. പാരിപ്പള്ളി പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം ഗവ.മെഡി.കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരൻ: നിഖിൽ.