കോവളം: വിവാഹ പാർട്ടി സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസിെൻറ ലഗേജ് ഡോർ തട്ടി കാൽനട യാത്രികനായ വയോധികൻ മരിച്ചു. ആര്യനാട് ഉഴമലക്കൽ ഇലിപ്പറക്കോണം അഖിൽ നിവാസിൽ രാജേന്ദ്രൻ നായർ (68) ആണ് മരിച്ചത്. രാവിലെ പത്തോടെ വിഴിഞ്ഞം വിജയാ ബാങ്കിന് സമീപമായിരുന്നു അപകടം.
ശ്രീകാര്യത്തുനിന്ന് വിഴിഞ്ഞം വഴി കരുംകുളത്തേക്ക് വിവാഹത്തിൽ പങ്കെടുക്കാനുള്ള ആൾക്കാരുമായി പോവുകയായിരുന്നു ബസ്. ഓടിക്കൊണ്ടിരുന്ന ബസിെൻറ ലഗേജ് ഡോർ തുറന്ന് നടന്നുപോവുകയായിരുന്ന വയോധികെൻറ ദേഹത്ത് അടിക്കുകയായിരുന്നു. റോഡിൽ തലയടിച്ച വീണ രാജേന്ദ്രൻ നായരെ പൊലീസെത്തി വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.വളവ് തിരിയുന്നതിനിടയിൽ ലഗേജ് ബോക്സിൽ സൂക്ഷിച്ചിരുന്ന വെള്ളം നിറച്ച കന്നാസ് ഇടിച്ച് ഡോർ തുറന്നതാണ് അപകടത്തിന് ഇടയാക്കിയതെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു. കിണർവെട്ട് തൊഴിലാളിയായിരുന്ന രാജേന്ദ്രൻ നായരും സുഹൃത്തുക്കളും കിണറിൽ ഇറക്കുന്ന റിങ്ങുകളുമായാണ് വിഴിഞ്ഞത്ത് എത്തിയത്.ജോലിക്കിടയിൽ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിെടയാണ് അപകടം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: സാവിത്രി. മക്കൾ: ധന്യ, രമ്യ, നിത്യ. ടൂറിസ്റ്റ് ബസ് വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്തു.