ചവറ: ബഹ്റൈനിൽനിന്ന് തുടർ ചികിത്സക്കെത്തിയ പ്രവാസി മരിച്ചു. കൊല്ലം ചന്ദനത്തോപ്പ് ചാത്തിനാംകുളം നിസാം മൻസിൽ പരേതനായ ഷാഹുൽ ഹമീദിെൻറ മകൻ തൃശൂർ മുള്ളൂർക്കര വാഴക്കോട് താമസിക്കുന്ന ഷെരീഫ് (42) ആണ് മരിച്ചത്. ബഹ്റൈൻ സൽമാനിയ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോഴിക്കോട് എയർപോർട്ടിൽനിന്ന് നോർക്കയുടെ ആംബുലൻസിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന്, തിരുവനന്തപുരം ആർ.സി.സിയിലും ചികിത്സ തേടി. മൂന്നു ദിവസം മുമ്പ് കൊല്ലം തേവലക്കരയിലെ സഹോദരിയുടെ വീട്ടിലെത്തിയ ഷെരീഫ് ഞായറാഴ്ച രാവിലെ മരിച്ചു. നഫീസത്തുബീവിയാണ് മാതാവ്. ഭാര്യ: ജമീലാബീവി. മക്കൾ: നഹാസ്, ഷഹനാസ്.ബഹ്റൈനിൽ കാറെടുത്ത വകയിൽ സാമ്പത്തിക ഇടപാട് കേന്ദ്രത്തിൽ കുടിശ്ശികയുള്ളതിനാൽ ഷെരീഫിന് യാത്രാ നിരോധനമുണ്ടായിരുന്നു. ബഹ്റൈനിലെ സാമൂഹിക പ്രവർത്തകർ, ഐ.സി.ആർ.എഫ്, ബഹ്റൈൻ കേരളീയ സമാജം, നോർക്കാ ഹെൽപ് ഡെസ്ക് എന്നിവയുടെ സഹായത്തോടെയാണ് യാത്രാ നിരോധനം നീക്കാൻ ഇടപെട്ടത്.