തൃശൂർ: അയ്യന്തോൾ ജനയുഗ കലാസമിതി സ്ഥാപകനും യുവ കലാസാഹിതിയുടെയും നന്മയുടെയും പ്രവർത്തകനും സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന കെ.കെ. കുട്ടപ്പൻ (85) നിര്യാതനായി. പ്രദേശത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാൻ നേതൃത്വം നൽകിയ ഇദ്ദേഹം ആർട്ടിസാൻ യൂനിയൻ രൂപവത്കരിക്കുന്നതിലും വിവിധ യൂനിയനുകൾ വളർത്തുന്നതിലും പ്രധാന പങ്കുവഹിച്ചു. ‘എെൻറ ഇന്നലകൾ’ പുസ്തകം രചിച്ചിട്ടുണ്ട്. കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ സന്ദർശിച്ചു. ഭാര്യ: കമലാക്ഷി. മക്കൾ: നളിനൻ (ഗൾഫ്), ബീന, ഷാജു, ബാബു. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ.