മക്കരപറമ്പ്: വടക്കാങ്ങരയിലെ ആദ്യകാല അധ്യാപകനും സാമൂഹിക പ്രവർത്തകനുമായിരുന്ന വടക്കാങ്ങര കിഴക്കേ കുളമ്പ് മഹല്ല് മുൻ ജനറൽ സെക്രട്ടറി തങ്കയത്തിൽ അബു മാസ്റ്റർ (74) നിര്യാതനായി. വടക്കാങ്ങ തടത്തിലക്കുണ്ട് എം. എം.എ.എൽ.പി സ്കൂൾ, കോഴിക്കോട് വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്ലാം സഭ എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ അറബിക് അധ്യാപകനായിട്ടുണ്ട്. മഹല്ല് സെക്രട്ടറി, സകാത്ത് കമ്മിറ്റി അംഗം, ടാലൻറ് സ്കൂൾ പ്രവർത്തക കൗൺസിൽ അംഗം, ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് സ്ഥാപക അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: വി.പി. ഫാത്തിമ എടയൂർ. മക്കൾ: സഫർ അഹ്മദ് (ദുബൈ), നസീം ബാബു (ദുബൈ), നസീർ (അധ്യാപകൻ. ഗവ. ബോയ്സ് ഹൈസ്കൂൾ മലപ്പുറം), ഫൗസിയ (അധ്യാപിക, സിൽവർ മൗണ്ട്, പെരിന്തൽമണ്ണ), ഫരീദ, ഫസീല. മരുമക്കൾ: റാഷിദ മണ്ണാർക്കാട് (അധ്യാപിക എൻ.സി.ടി കടന്നമണ്ണ), മെഹറുന്നിസ തിരൂരങ്ങാടി, റസീന ചേങ്ങോട്ടൂർ, മഹ്മൂദ് ഹുസൈൻ (പട്ടിക്കാട്), ഉമ്മർ (മണ്ണാർമല), സൈനുൽ ആബിദീൻ (ശാന്തപുരം), പരേതയായ ഫാസിറ (കരുവാട്ടിൽ). സഹോദരങ്ങൾ: ആയിശക്കുട്ടി പട്ടിക്കാട്, മുഹമ്മദ് എന്ന കുഞ്ഞിപ്പ, അബ്ദുൽ ഖാദർ മാസ്റ്റർ, സെയ്ത് മാസ്റ്റർ.