കരുനാഗപ്പള്ളി: മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ് ചികിത്സയിലിരുന്ന തൊഴിലാളി കോവിഡ് ബാധിച്ചു മരിച്ചു. ആലപ്പാട് പണ്ടാരത്തുരുത്ത് ചെമ്പകശ്ശേരിൽ വീട്ടിൽ ഓമനക്കുട്ടൻ -രാജം ദമ്പതികളുടെ മകൻ റെജി (45) ആണ് മരിച്ചത്. കഴിഞ്ഞ നാലിന് മത്സ്യബന്ധനത്തിനിടയിൽ ബോധരഹിതനായതിനെ തുടർന്ന് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ പത്തോടെ മരിച്ചു. പരിശോധനയിൽ കോവിഡ് പോസിറ്റിവായിരുന്നു. ന്യുമോണിയ മാരകമായതിനെ തുടർന്നാണ് മരണം സംഭവിച്ചത്. ഭാര്യ: ശ്രീജ. മക്കൾ: നിരഞ്ജൻ, നീരജ്.